മല്ലപ്പള്ളി താലൂക്കിൽ മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും എക്സൈസ് വകുപ്പും രാത്രികാല സംയുക്ത പരിശോധന നടത്തി. 124 വാഹനങ്ങൾ പരിശോധിച്ചതിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ 48 വാഹനങ്ങൾക്കെതിരെ കേസുകൾ എടുത്തു. 1,11,500/- രൂപ പിഴ ഈടാക്കി. മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഒരാളുടെ ലൈസൻസ് റദ്ദുചെയ്തു. ഒന്നിൽ കൂടുതൽ നിയമലംഘനം കണ്ടെത്തിയ ഒരു കോൺട്രാക്ട് കാരേജിന്റെ ഫിറ്റ്നസ് റദ്ദാക്കി.
പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നും എം.വി.ഐ. അജിത്ത് ആൻഡ്രൂസ്, എ.എം.വി.ഐ.മാരായ എസ്.ബിനോജ്, സുനിൽകുമാർ, പോലീസിൽ നിന്നും എസ്.എച്ച്.ഒ.. വിപിൻ ഗോപിനാഥ്, എസ്.ഐ. പി.പി. മനോജ്കുമാർ, സി.പി.ഒ.നെവിൻ എബ്രഹാം, അനസ്, എക്സൈസ് വകുപ്പിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ അനു ബാബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യം, എക്സൈസ് ഓഫീസർമാരായ അഖിലേഷ്, ജോബിൻ എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.