പോക്സോ കേസിൽ ഏഴുമറ്റൂർ സ്വദേശിക്ക് രണ്ട് വർഷം കഠിനതടവും പിഴയും

ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവിന് രണ്ട് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി(പോക്സോ കോടതി ). ഏഴുമറ്റൂർ പാറപൊട്ടനി മേലേ പുരയിടം വീട്ടിൽ ടി എം അഖിലി( 34) നെയാണ് കോടതി ശിക്ഷിച്ചത്.  

ജഡ്ജി  ഡോണി തോമസ് വർഗീസിന്റേതാണ് വിധി. പെരുമ്പെട്ടി പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിപ്പിച്ചത്. 

2023 ഫെബ്രുവരി 19 ന് കുട്ടി വീടിന്റെ മുൻവാതിലിന്റെ പടിയിലിരിക്കുമ്പോൾ മുന്നിലെത്തിയ പ്രതി അശ്ലീലപ്രദർശനം നടത്തി ലൈംഗികച്ചുവയോടെ സംസാരിച്ച് അതിക്രമം കാട്ടുകയായിരുന്നു. അന്നത്തെ പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജ് ആണ്  പോക്സോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികളിൽ എ എസ് ഐ ഹസീന സഹായിയായി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ