അടുപ്പത്തിലായിരുന്ന കാലത്ത് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കലാക്കിയ നഗ്ന വിഡിയോകള്‍ പിതാവിനും സഹോദരനും അയച്ചുകൊടുകുകയും അതുപറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തിരൂവല്ല കുറ്റപ്പുഴ മുത്തൂര്‍ മനോജ് ഭവനില്‍ മിഥുന്‍ രമേഷ് (21) ആണ് പിടിയിലായത്. മാന്നാര്‍ സ്വദേശിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ മേല്‍നോട്ടത്തില്‍, പുളിക്കീഴ് പൊലീസ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്‌ഐ കെ.സുരേന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എഎസ്‌ഐ രാജേഷ്, സിപിഒമാരായ നവീന്‍, അഖില്‍, അലോക്, സുദീപ്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.