പരിയാരം സെയ്ന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ തിങ്കളാഴ്ച രാത്രി മോഷണം നടന്നു. ഓഫീസ് മുറി കുത്തിത്തുറന്നു. സാധുജന സഹായനിധി വഞ്ചികയിൽനിന്ന് 15,000 രൂപയോളം നഷ്ടമായി. 15,000 രൂപ വിലവരുന്ന മൊബൈലും മോഷ്ടിച്ചു. കീഴ്വായ്പൂര് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.