തിരുവല്ലയിൽ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ

തിരുവല്ലയിൽ പതിമൂന്നുകാരിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പൊടിപ്പാറ പുത്തൻപറമ്പിൽ വീട്ടിൽ പി വി രാജേഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞമാസം 25 നും 26 നുമിടയിൽ പലതവണ പ്രതി പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറുകയും, വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വസ്ത്രം ഉയർത്തിക്കാട്ടുകയുമായിരുന്നു.

ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പിങ്ക് പോലീസിലെ എസ് സി പി ഓ ജയ വ്യാഴാഴ്ച്ച കുട്ടിയുടെ  വീട്ടിലെത്തി ബന്ധുവിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി. തുടർന്ന് തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാൻ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട്‌ നൽകി.

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊടിപ്പാറയിലെ വീടിനു സമീപത്തു നിന്നും രാത്രി 11.30 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മുമ്പ് പലപ്രാവശ്യം പ്രതിയുടെ ഭാഗത്തുനിന്നും ലൈംഗികച്ചുവയോടെയുള്ള സംസാരവും പ്രതികരണവും കുട്ടിക്കുനേരെ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐ ഐ ഷിറാസ്, എസ് സി പി ഓ മാരായ പുഷ്പദാസ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ