ചെങ്ങരൂർ ശ്രീശുഭാനന്ദ ആശ്രമത്തിൻ്റെ 51-ാം വാർഷിക മഹോത്സവം ജനുവരി 5 മുതൽ 14 വരെ നടക്കും.
ജനുവരി 5 രാവിലെ ആശ്രമം അദ്ധ്യക്ഷൻ കെ എം കൃഷ്ണൻകുട്ടി ത്യക്കൊടി ഉയർത്തുന്നതോടെയാണ് ഉത്സവ ആഘോഷത്തിന് തുടക്കം കുറിക്കുന്നത്. അന്ന് വൈകിട്ട് ആശ്രമം അദ്ധ്യക്ഷനായ കെ.എം കൃഷ്ണൻ കുട്ടി ആത്മീയ പ്രഭാഷണം നടത്തും, തുടർന്ന് മഹിളാ സമാജം അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 7:00 ഭജനയും 7:30 ആത്മീയ പ്രഭാഷണവും നടക്കും.
ജനുവരി 9 വ്യാഴാഴ്ച തിരുവല്ല മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് റിഫാൻ ബാഖവിയും, ജനുവരി 10 വെള്ളിയാഴ്ച മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത അദ്ധ്യക്ഷൻ ഡോ തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്തയും, ജനുവരി 11 ശനിയാഴ്ച പത്തനംതിട്ട രാമകൃഷ്ണാശ്രമം മഠാധിപതി സ്വമി ആപ്തലോകാനന്ദ മഹാരാജ്യം ആത്മീയ പ്രഭാഷണം നടത്തും.
ജനുവരി 11ന് നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനം സിനിമാ താരം ക്രിസ്റ്റി ബെനറ്റ് നിർവഹിക്കും. ജനുവരി 12 നടക്കുന്ന ബാലസംഘ സമ്മേളനം കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് അദ്ധ്യാപിക ഡോ. സ്നേഹ ജോർജ് പച്ചയിൽ ഉദ്ഘാടനം നിർവഹിക്കും. ജനുവരി 13 തിങ്കളാഴ്ച 6:30 ന് മുൻഗാമികളെ സ്മരിച്ചു കൊണ്ടുള്ള താലപ്പൊലി എതിരേല്പ്പും, 7:30 ന് യുവജന മഹിളാ സംയുക്ത സമ്മേളനവും നടക്കും. ശ്രീ ശുഭാനന്ദ യൂത്ത് ഓർഗനൈസേഷൻ പ്രസിഡൻ്റ് പ്രശാന്ത് പി.സി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാപന ദിവസമായ ജനുവരി 14 ചൊവ്വാഴ്ച നടക്കുന്ന ആചാര കർമ്മകൾക്ക് സ്വാമി ബ്രഹ്മാനന്ദജി മുഖ്യ കാർമ്മികത്വം വഹിക്കും തുടർന്ന് നടക്കുന്ന ഘോഷയാത്ര കുന്നന്താനം 50-ാം നമ്പർ എസ് എൻ ഡി പി ക്ഷേത്ര സന്നിധിയിൽ നിന്ന് അരംഭിക്കും ശുഭാനന്ദ ഗുരുദേവൻ്റെ തിടമ്പ് ശിരസ്സിലേറ്റിയ ഗജവിൻ്റെ അകമ്പടിയോടെ നടക്കുന്ന ഘോഷയിൽ സസ്യാസ ശ്രേഷ്ഠനമാരും നിരവധി ഭക്തജനങ്ങളും സംബന്ധിക്കും. വിവിധ ക്ഷേത്രങ്ങളും സംഘടനകളും നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി ആശ്രമം സന്നിധിയിൽ എത്തിചേരും തുടർന്ന് നടക്കുന്ന 51-ാം വാർഷിക മഹാസമ്മേളനം ആത്മബോധോദയ സംഘം കർമ്മകർത്തവ് സ്വാമി സൂക്ഷ്മാനന്ദജി ഉദ്ഘാടനം നിർവ്വഹിക്കും. സംഘം ജനറൽ സെക്രട്ടറി സ്വാമി ചിത്സ്വരൂപാനന്ദ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ കലാപരിപാടികൾക്ക് ശേഷം ജനുവരി 15 രാവിലെ 5:30 ത്യക്കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും.
പത്രസമ്മേളനത്തിൽ കെ.എം കൃഷ്ണൻകുട്ടി (അദ്ധ്യക്ഷൻ), കെ.ജി തങ്കപ്പൻ( ഉത്സവകമ്മിറ്റി സെക്രട്ടറി), കെ എൻ കൃഷ്ണൻകുട്ടി ( ഉത്സവ കമ്മിറ്റി കൺവീനർ), വിഷ്ണു പുതുശ്ശേരി (ഉത്സവ കമ്മിറ്റി അംഗം) എം കെ രാജൻ (കമ്മിറ്റി അംഗം) എന്നിവർ പങ്കെടുത്തു.