തിരുവല്ലയിൽ കഞ്ചാവുമായി അസം സ്വദേശിയായ അതിഥിത്തൊഴിലാളിയെ പൊലീസ് പിടികൂടി. നജ്റുല്‍ ഇസ്ലാം (33) ആണ് ഇന്നലെ പുലര്‍ച്ചെ തിരുവല്ലയില്‍ പിടിയിലായത്.
ഇയാളുടെ കയ്യിലെ കവറില്‍ നിന്നും 300.74 (ഗാം കഞ്ചാവ് കണ്ടെടുത്തു. നാട്ടില്‍ നിന്നു കഞ്ചാവ് ഇവിടെയെത്തിച്ച് ചില്ലറ വില്‍പന നടത്തി വന്ന പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ. ഡി.ബിജു, എസ്.സി.പി.ഒ. മഹേഷ് കൃഷ്ണൻ, സി.പി.ഒ.സന്തോഷ് എന്നിവരാണ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.