തിരുവല്ല നിവാസികൾക്കു കണ്ണിന്നു കുളിർമയായി തിരുവല്ല ഹോർട്ടികൾച്ചർ ഡെവലപ്മെൻ്റ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുഷ്പ മേളയ്ക്ക് തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നാളെ തുടക്കം. നാളെ വൈകിട്ട് 6.00 ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നതാണ്. പൊതു ജനങ്ങൾക്ക് ജനുവരി 31 രാവിലെ 10 30 മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്.
തിരുവല്ല പുഷ്പമേളയിൽ 20,000 സ്ക്വയർ ഫീറ്റ് പന്തലിനുള്ളിൽ ഊട്ടി മോഡലിൽ ക്രമീകരിച്ചിരിക്കുന്ന ചെടികളും പുഷ്പങ്ങളും, ബോൺസായിയും, വെജിറ്റബിൾ കാർവിങ്, കട്ട് ഫ്ലവർ ഷോ, പുഷ്പഫല കാർഷിക പ്രദർശനം, പുഷ്പാലങ്കാര സംവിധാന മത്സരങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാളുകൾ, വാട്ടർ ഫൗണ്ടൻ, കേരളത്തിന്റെ തനതായ രുചി കൂട്ടുകളെ കോർത്തിണക്കി ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കുള്ള അമ്യൂസ്മെന്റ് പാർക്ക്, ഓട്ടോ എക്സ്പോ, അക്വാ പെറ്റ് ഷോ, അക്വാ പ്രഷർ മെഷീനുകൾ, പുസ്തകമേള, ലൈവ് പെർഫ്യൂം ബാർ, ബഗൽ പൂരി സാരികൾ, മറ്റ് അനേകം നൂറിൽപരം സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂക്കളാണു സന്ദർശകർക്കായി ഈ വർഷം കാഴ്ച വസന്തം ഒരുക്കുന്നത്. സസ്യ-ഫല പ്രദർശനവും വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടാകും.
എല്ലാ ദിവസവും വൈകുന്നേരം കേരളത്തിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
വൈവിധ്യമാർന്ന പൂക്കൾ
ഇക്വഡോറിൽ നിന്നുമുള്ള വിവിധ വർണങ്ങളിൽ ഉള്ള റോസ്, വിയറ്റ്നാം, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള ഫലനോപ്സിസ് , കെനിയയിൽ നിന്നുള്ള സാൻഡിനി ക്രിസാൻ്റമോ, ഹോളണ്ടിൽ നിന്നുള്ള മഴവിൽ റോസ്സ്, കെനിയയിൽ നിന്നുള്ള വിവിധങ്ങളായ സ്റ്റാറ്റിസ്, ഹോളണ്ടിൽ നിന്നുള്ള ലില്ലിസ് തുടങ്ങിയ പൂക്കൾ ഇത്തവണതെ പ്രദർശനത്തിനു മാറ്റ് കൂട്ടുന്നതാണ്.
Thiruvalla Puspha Mela 2025
Tiruvalla Flower Show 2025