തിരുവല്ല ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തിരുവല്ല പുഷ്പമേളയുടെ ഉത്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരത്തെ പുന:സ്ഥാപിക്കുവാൻ കാർഷിക-പുഷ്പ മേള പോലെയുള്ള വലിയ മേളകൾക്കു കഴിയുമെന്നും കർഷകന്റെ ശബ്ദം ഉയർന്നു വരുവാൻ ഇത് ഇടയാക്കുമെന്നും മന്ത്രി വി.എൻ വാസവൻ പ്രസ്താവിച്ചു. .
ഹോർട്ടികൾച്ചർ ഡവലപ്മന്റ സൊസൈറ്റി പ്രസിഡന്റ് E.A ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു റ്റി.തോമസ് MLA മുഖ്യപ്രഭാഷണം നടത്തി.
മുൻസിപ്പൽ ചെയർ പേഴ്സൺ അനു ജോർജ്ജ് ,മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ,മുൻ MLA മാരായ രാജു ഏബഹാം ,ജോസഫ് എം പുതുശ്ശേരി , പുഷ്പഗിരി ആസ്പത്രി CEO ഫാ.ഡോ.ബിജു വർഗ്ഗീസ് പയ്യമ്പള്ളിൽ, മുൻസിപ്പൽ കൗൺസിലർ മാത്യുസ് ചാലക്കുഴി, ഡോ.സജി ചാക്കോ ,ജനറൽ സെക്രട്ടറി ജേക്കബ് തോമസ്തെക്കെപുരയ്ക്കൽ ,പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ ,ടി.കെ.സജീവ്, സെക്രട്ടറി അഡ്വ. ബിനു വി. ഈപ്പൻ, തിരുവല്ല Dysp S അഷാദ്, ഗിരിഷ് രാജ്ഭവൻ, പ്രഭാ ഐപ്പ്, സുജ ചാക്കോ , വൽ സമ്മ ജോൺ ,മേരി തോമസ്, റ്റി.ജയിംസ് എന്നിവർ പ്രസംഗിച്ചു.
ചിത്രരചനാ മത്സര വിജയികളായ കുട്ടികൾക്കു സർട്ടിഫിക്കറ്റും മൊമ്മന്റേയും നൽകി.