കല്ലൂപ്പാറയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം വർധിച്ചു. പുതുശ്ശേരി ഐക്കരപ്പടി ഭാഗത്തുമാത്രം പത്ത് പേരുടെ കാർഷിക വിളകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നി നശിപ്പിച്ചത്.

കല്ലൂപ്പാറ പഞ്ചായത്ത് നാലാം വാർഡ് അംഗം പരിയാരം പുത്തൻപുരയ്ക്കൽ രതീഷ് പീറ്ററിന്റെ വാഴത്തോട്ടത്തിൽ കഴിഞ്ഞ രാത്രി പന്നികൾ 35 മൂട് മഞ്ചേരി കുള്ളൻ വാഴകളാണ് നശിപ്പിച്ചത്. 

പ്ളാക്കോട്ട് പി.അലക്സാണ്ടർ, തെക്കൻ നാട്ടിൽ ലെജു ഏബ്രഹാം, വല്ലഭത്തുംമണ്ണിൽ അജിത് കുമാർ, മണ്ണഞ്ചേരിൽ സാബു വർഗീസ്, ഐക്കരപ്പടി ഉമ്മൻ ചാണ്ടപിള്ള തുടങ്ങിയവരുടെ കപ്പ, കാച്ചിൽ, ചീമച്ചേമ്പ് എന്നിവയ്ക്ക് പുറമേ തെങ്ങിൻതൈകളും നേരത്തെ നശിപ്പിച്ചിട്ടുണ്ട്. ചെങ്ങരൂർ പനക്കീഴ് വല്ലഭത്തുംമണ്ണിൽ അനിൽകുമാറിന്റെ വിളവെടുക്കാറായ കപ്പയും നശിപ്പിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ