കുളിക്കാന്‍ പാറക്കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാടിമണ്‍ കാട്ടാമല ഈന്തനോലിക്കല്‍ ബാബുവിന്റെയും ലിസിയുടേയും മകന്‍ സോനു ബാബു(26)വാണ് മരിച്ചത്. ഓട്ടിസം രോഗബാധിതന്‍ ആയിരുന്നു.
വീടിന് സമീപമുള്ള പാറക്കുളത്തില്‍ പതിവുപോലെ കുളിക്കാന്‍ എത്തിയപ്പോളാണ് അപകടം സംഭവിച്ചത്. ദീര്‍ഘനേരമായിട്ടും കാണാതെ വന്നപ്പോള്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിപോയതായി തിരിച്ചറിഞ്ഞത്.
തിരുവല്ലയില്‍ നിന്ന് ഫയര്‍ഫോഴ്സും, മുങ്ങല്‍ വിദഗ്ദരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കീഴ്‌വായ്പൂര് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ (ശനി) മൂന്ന് മണിക്ക്. സഹോദരന്‍ ആല്‍ബിന്‍ ബാബു.