തിരുവല്ലയിൽ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 16 യാത്രക്കാര്‍ക്ക് പരിക്ക്

തിരുവല്ല മുത്തൂരില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന് തുടര്‍ന്ന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ സൂപ്പര്‍ഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചു. 

അപകടത്തില്‍പ്പെട്ടവരെ രണ്ട് ആംബുലന്‍സുകളിലായി തിരുവല്ല ടി.എം.എം ആശുപത്രിയിലേക്ക് മാറ്റി.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ