തിരുവല്ല മീഡിയ ക്ലബിന് ഇന്ന് തുടക്കമാകുന്നു


നവമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവരും ഓൺലൈൻ മാധ്യമ പ്രവര്‍ത്തകരും വ്ലോഗേഴ്സും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും ചേര്‍ന്നാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. മീഡിയ ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന സംഘടന പ്രസ് ക്ലബ്ബിന് ഒരു ബദലായി മാറുകയാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പഴഞ്ചന്‍ രീതികളില്‍ നിന്നും വര്‍ത്തമാന കാലഘട്ടത്തിന്റെ മുഖമായി മാറുകയാണ് മീഡിയ ക്ലബ്ബ്. പത്രസമ്മേളങ്ങള്‍ മീഡിയ ക്ലബ്ബിനെ അറിയിച്ച് നടത്തുമ്പോള്‍, സംഘടനയിലുള്ള എല്ലാ അംഗങ്ങളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അത് വാര്‍ത്തയാകും.

കേരളത്തില്‍ തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി കൂട്ടായ്മകള്‍ ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് മാതൃകയില്‍ ഇത്തരമൊരു കൂട്ടായ്മ ഇത് ആദ്യമാണ്.

തുടക്കത്തില്‍ 25 അംഗങ്ങള്‍ക്ക് മാത്രമാണ് മീഡിയ ക്ലബ്ബില്‍ അംഗത്വം നല്‍കുന്നതെന്നും പിന്നീടത്  ഉയര്‍ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

രക്ഷാധികാരി: സഞ്ജു ശിവന്‍

പ്രസിഡന്റ്: ആര്‍ ജെ സുമേഷ്

വൈസ് പ്രസിഡന്റുമാര്‍: ഫിലിപ്പ് മാത്യു,
ഷെറില്‍ പി റ്റി

സെക്രട്ടറി: രഞ്ജിത്ത് ഏബ്രഹാം തോമസ്

ജോ സെക്രട്ടറിമാര്‍: ജിത്തു ജേക്കബ് ഏബ്രഹാം, ശ്രീജ പ്രസാദ്

ട്രഷറര്‍: സൂരജ് കൃഷ്ണൻ 

ഓൺലൈൻ മീഡിയ കൂട്ടായ്മയായ മീഡിയ ക്ലബിൻ്റെ സംസ്ഥാനത്തെ ആദ്യ യൂണിറ്റിൻ്റെ ഉത്ഘാടനം ഇന്ന് തിരുവല്ലയിൽ നടക്കും. തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേള 2025 ൻ്റെ വേദിയിൽ ബഹുമാനപ്പെട്ട  എം.എൽ. എ അഡ്വ. മാത്യു ടി തോമസിൻ്റെ സാന്നിധ്യത്തിൽ ബഹു. മുനിസിപ്പൽ വൈസ് പ്രസിഡൻ്റ് ശ്രീ ജിജി വട്ടശ്ശേരിൽ ഉത്ഘാടനം നിർവഹിക്കും. ഹോർട്ടികൾച്ചർ ഡെവലപ്മെൻ്റ് സൊസൈറ്റിയിലെ ഭാരവാഹികളും തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ