തിരുവല്ല പുഷ്പമേളയിൽ ബോൺസായ് വൃക്ഷങ്ങളാണ് ഇത്തവണത്തെ താരം. തിരുവനന്തപുരം പാലോട് ബോട്ടാണിക്കല്‍ ഗാർഡനിൽ നിന്നുള്ള 100 ൽ പരം ബോൺസായ് മരങ്ങൾ പ്രദർശനത്തിനുണ്ട്.ബോണസായി മരങ്ങൾ ഒരു ചെടിച്ചട്ടിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന കാഴ്ച കൗതുകം നല്കുന്ന ഒന്നാണ്. ഈ പ്രദർശനത്തിലെ ഏറ്റവും പ്രായമുള്ള മരത്തിന് 40 കൊല്ലം പഴക്കമുണ്ട്. കൃഷ്ണനാല്‍ ഇനത്തിൽ പെട്ട കുട്ടിയാൽ, ബോധിവൃക്ഷത്തിന്‍റെ പുതിയ ബോൺസായി തുടങ്ങിയവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.