പത്തനംതിട്ട ജില്ലയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പശു, എരുമ എന്നിവയ്ക്കും വളർത്തുന്ന കർഷകർക്കും വിഭാവനം ചെയ്ത ഗോ സമൃദ്ധി എൻഎൽഎം ഇൻഷുറൻസ് പദ്ധതി ജില്ലയിൽ ആരംഭിച്ചു. കന്നുകാലികളെ ഒരു വർഷത്തേക്കും 3 വർഷത്തേക്കും ഇൻഷുർ ചെയ്യാം. കന്നുകാലികളുടെ മരണം, ഉൽപാദനക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ മരണം എന്നിവ ഉൾപ്പെട്ടതാണ് ഗോ സമൃദ്ധി. പദ്ധതിയിൽ അംഗമാകാൻ ഉടൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണം.
ഗോ സമൃദ്ധി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു
0