മല്ലപ്പള്ളി കൈപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാളിന് ഫാദർ ജിജി പി എബ്രഹാം പയ്യംപള്ളിയിൽ കൊടി ഉയർത്തി. പെരുന്നാൾ ഫെബ്രുവരി ഒൻപതിന് സമാപിക്കും. അഞ്ചാം തീയതിയും, ആറാം തീയതിയും പെരുന്നാൾ കൺവെൻഷൻ നടക്കും. വിവിധ കൺവെൻഷനുകളിൽ അഞ്ജന റിബേക്ക റോയ്, ഫാദർ ജോജി കെ ജോയ് എന്നിവർ പ്രസംഗിക്കും. ഏഴാം തീയതി 7 30ന് പ്രദക്ഷിണം. എട്ടാം തീയതി 8:00ന് ഡോക്ടർ തോമസ് മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ മൂന്നിൽമേൽ കുർബാന. തുടർന്ന് പ്രതിക്ഷണം, നേർച്ച വിളമ്പ്. ഒമ്പതാം തീയതി വിശുദ്ധ കുർബാന, 9 45 ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം ആകാശ് ഫിലിപ്പ് പ്രസംഗിക്കും. പെരുന്നാൾ നടത്തിപ്പിനായി ഫാദർ ജിജി പി എബ്രഹാം പയ്യംപള്ളിയിൽ സെക്രട്ടറി ജിജോ ജേക്കബ്, ട്രസ്റ്റി ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.
മല്ലപ്പള്ളി കൈപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാൾ കൊടിയേറി
0