കുന്നന്താനം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്‌ഘാടനം നാളെ

കുന്നന്താനം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം പൂർത്തിയായി. ചൊവ്വാഴ്ച രണ്ടിന് ചേരുന്ന യോഗത്തിൽ മന്ത്രി കെ.രാജൻ ഉദ്‌ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ 44 ലക്ഷം രൂപ ചെലവാക്കി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. വില്ലേജ് ഓഫീസർക്കും മറ്റ് ജീവനക്കാർക്കും പ്രത്യേകം മുറികൾ, കാത്തിരിപ്പ് സ്ഥലം, സ്റ്റോർ, ഭിന്നശേഷിക്കാർക്ക് അടക്കമുള്ള ശൗചാലയങ്ങൾ, വീൽചെയർ ഉപയോഗിക്കാവുന്ന റാമ്പ് എന്നിവ കെട്ടിടത്തിൽ ഉണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ