വാളക്കൂഴിയിൽ പാതയോരത്തു കണ്ടെത്തിയ പെരുമ്പാമ്പിനെ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്നു പിടികൂടി വനംവകുപ്പിനു കൈമാറി. എഴുമറ്റൂര്‍ പഞ്ചായത്ത് ചുരനോലി മേഖലയിലാണു കഴിഞ്ഞ രാത്രി പെരുമ്പാമ്പിനെ കണ്ടെത്തിയത്. പഞ്ചായത്തംഗങ്ങളായ കെ.എ.അനില്‍കുമാര്‍, ജേക്കബ് കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. 10 അടിയോളം നീളവും 50 കിലോയിലധികം തൂക്കവുണ്ടായിരുന്നതായി പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
വാളക്കൂഴിയിൽ നിന്ന് പെരുമ്പാമ്പിനെ പിടികുടി
0