റാന്നിയിൽ രാജ്യാന്തര ചലച്ചിത്രോത്സവം 24 മുതൽ


റാന്നി സെന്റ് തോമസ് കോളജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഇൻ ഇന്ത്യ, റാന്നി ഫാസ് എന്നിവയുടെ പങ്കാളിത്തത്തോടെ 24നും 25നും 26നും രാജ്യാന്തര ചലച്ചിത്രോത്സവം നടക്കും. റാന്നി സെന്റ് തോമസ് കോളജിലെ ഓഡിറ്റോറിയം, സെമിനാർ ഹാൾ, റുസ ഹാൾ എന്നിവിടങ്ങളിലും പിജെടി ഹാളിലുമാണ് പ്രദർശനം.

24ന് 9.30ന് ഫെമിനിച്ചി ഫാത്തിമ, ക്ലോസ്‌ലി വാച്ച്ഡ് ട്രയിൻസ്, സ്പിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സിപ്രിങ്, 11.30ന് ബി 32 മുതൽ 44 വരെ, ജയ് ഭിം, ആട്ടം എന്നീ ചിത്രങ്ങൾ കോളജിൽ പ്രദർശിപ്പിക്കും. 2ന് മേളയുടെ ഉദ്ഘാടനം നടക്കും. 6ന് പിജെടി ഹാളിൽ ആട്ടം, 8ന് ദ് റീഡർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

25ന് 9.30ന് കോളജിൽ വൺഡേ, കാസാബ്ലാൻക, ചാരുലത, 11.30ന് ദ് ലഞ്ച് ബോക്സ്, ആനന്ദ് മൊണാലിസ മരണവും കാത്ത്,ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2ന് റിമബർ, കളേഴ്സ് ഓഫ് ദ് മൗണ്ടൻ, ഓപ്പോൾ, 6ന് പിജെടി ഹാളിൽ ഫെമിനിച്ചി ഫാത്തിമ, 8ന് ദ് ഷേപ് ഓഫ് വാട്ടർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‌

26ന് 9.30ന് കോളജിൽ ചെല്ലോ ഷോ, ഗ്രീൻ ബൂക്ക്, ദ് ജപ്പാനീസ് വൈഫ്, 11.30ന് നഖാക് ഷാന്തങ്ങൾ, ഫാൻഡ്രി, ദ് ബോയ് ഇൻ ദ് സ്ട്രിപ്ഡ് പൈജാമാസ്, 2ന് നോട്ട് ബുക്ക്, അങ്കുർ, ദ് പിയാനിസ്റ്റ്, 6ന് പിജെടി ഹാളിൽ കിസ് വാഗൻ, 8ന് പോർട്രയിറ്റ് ഓഫ് എ ലേഡ് ഓൺ ഫയർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 

റജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 9447269714, 9446738693.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ