നിത്യേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കടന്നൽ കൂട് അപകട ഭീഷണി ഉയർത്തുന്നു. ബിൽഡിംഗിൽ ആർ എ എച്ച് സി ഓഫീസിന്റെ മുൻഭാഗത്താണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്.
സബ് ട്രഷറി, സബ് റജിസ്ട്രാർ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജോയിന്റ് ആർ.ടി.ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, പൊതുമരാമത്ത് ഓഫീസ്, ആർ എ എച്ച് സി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ് വലിയ അപകട ഭീഷണി ഉയർത്തി കടന്നൽ കൂട് സ്ഥിതി ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി ഇവിടെ വന്നു പോകുന്നത്.
കടന്നൽ കൂട് പക്ഷികളോ മറ്റോ ഇളകിയാൽ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. വിദഗ്ധരായവരെ കൊണ്ട് അപകടം ഒഴിവാക്കാനായി വേണ്ട നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെട്ടു.
Photo & Report: Sandy Stephen, Yathra Tech TV