തിരുവല്ലയില്‍ മദ്യലഹരിയില്‍ കെ എസ് ആര്‍ ടി സി ബസ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമം: ആഞ്ഞിലിത്താനം സ്വദേശി അറസ്റ്റിൽ

തിരുവല്ലയില്‍ മദ്യലഹരിയില്‍ കെ എസ് ആര്‍ ടി സി ബസ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമം. ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിന്‍ (34) ആണ് കൃത്യത്തിനു പിന്നില്‍. ജീവനക്കാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞുവെക്കുകയും പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്നലെ രാത്രി തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. സര്‍വീസ് കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിന്റെ ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓര്‍ഡിനറി ബസാണ് ഇയാള്‍ ഓടിച്ചകൊണ്ടുപോകാന്‍ ശ്രമിച്ചത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്.

ബസ് സ്റ്റാര്‍ട്ട് ആയത് ശ്രദ്ധിച്ച ജീവനക്കാര്‍ ഓടിയെത്തുകയും ഇയാളെ പ്രതിയെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മോഷണശ്രമക്കുറ്റം ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ