കുന്നന്താനം റീസൈക്ലിംഗ് പ്ലാന്റിലേക്ക് പ്ലാന്റ് സൂപ്പര്‍വൈസര്‍ അഭിമുഖം 15ന്


 ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കുന്നന്താനം റീസൈക്ലിംഗ് പ്ലാന്റിലേക്ക് പ്ലാന്റ് സൂപ്പര്‍വൈസറെ (35 വയസില്‍ താഴെയുള്ള) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത: പ്ലാസ്റ്റിക്സ്/പോളിമെര്‍ ടെക്നോളജിയില്‍ ഡിപ്ലോമയും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/ റീസൈക്ലിംഗിലുള്ള രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.റ്റി.ഐ/മെഷീന്‍ ഓപ്പറേറ്റര്‍ വിത്ത് പ്ലാസ്റ്റിക് പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/റീസൈക്ലിംഗിലുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിടെക്/എം.എസ്‍സി പോളിമെര്‍ സയന്‍സ് ഇന്‍ ടെക്നോളജിയും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/റീസൈക്ലിംഗിലുളള ഒരുവര്‍ഷ പ്രവൃത്തിപരിചയവും.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍രേഖ എന്നിവ തെളിയിക്കുന്ന അസല്‍രേഖകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 15ന് രാവിലെ 11ന് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരത്ത് (വഴുതക്കാട് ചിന്മയ സ്‌കൂളിന് എതിര്‍വശം) ഹാജരാകണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9447792058.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ