മുറ്റത്ത്മാവ് CMS LPS സ്ഥാപക വാർഷികവും പഠനോത്സവവും നടന്നു


 1868 ൽ ഇംഗ്ലീഷ് മിഷനറി റവ: ഹെൻട്രി ബക്കർ ജൂനിയർ നേതൃത്വത്തിൽ സ്ഥാപിതമായ പുന്നവേലി മുറ്റത്ത്മാവ് CMS LPS ൻ്റെ 157-ആം സ്ഥാപക വാർഷികവും പഠനോത്സവവും സ്കൂൾ അങ്കണത്തിൽ നടന്നു. പുന്നവേലി ബ്ലോക്ക് പഞ്ചായത്തംഗം സുധി കുമാർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ: ഷിബിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കീഴുവായ്പൂര് സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ മുഖ്യഥിതിയായിരുന്നു. ആനിക്കാട് പഞ്ചായത്തംഗം ലിഖായത്ത് അലി, ഇവ : ബിജു ജോർജ്, KCജോൺ, ഷാബു അമ്പാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ഗ്രേസ് കെ ജോസ് സ്വാഗതവും എൽസി ജോൺ നന്ദിയും പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ