ദേശീയ അംഗീകാരനിറവിൽ ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രം


 ദേശീയ ഗുണനിലവാര അംഗീകാരം (നാഷനല്‍ ക്വാളിറ്റി അഷുറന്‍സ്‌ സ്‌റ്റാന്‍ഡേര്‍ഡ്സ്‌-എന്‍ക്യുഎഎസ്‌) ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്‌. 93.02% മാര്‍ക്ക്‌ ലഭിച്ചാണ്‌ അംഗീകാരത്തിന്‌ അര്‍ഹമായത്‌. അംഗീകാരത്തിനൊപ്പം 2 ലക്ഷം രൂപയും ലഭിക്കും. 

സേവനവ്യവസ്ഥ, രോഗിയുടെ അവകാശങ്ങൾ സംരക്ഷിക്കൽ, രോഗീസൗഹൃദം, മരുന്നുകളുടെ ലഭ്യത, പരാതി പരിഹാരം, ക്ലിനിക്കൽ പരിചരണം, അണുബാധ നിയന്ത്രണം, ഗുണനിലവാര സംവിധാനം തുടങ്ങിയ മാനദണ്ഡങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാരസമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കുശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.

ആവശ്യമായ കെട്ടിട സൗകര്യം, മെച്ചപ്പെട്ട ലാബ്‌ സൗകര്യം, ഡോക്ടര്‍മാരുടെ സേവനങ്ങള്‍, കിടപ്പുരോഗികള്‍ക്കുവേണ്ടിയുള്ള പാലിയേറ്റീവ്‌ പരിചരണം, ശുദ്ധജലത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും മഴവെള്ള സംഭരണി, രോഗികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതും എന്‍ക്യുഎഎസ്‌ അംഗീകാരം ലഭിക്കുന്നതിന്‌ സഹായകരമായി.

എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാ വർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

2020 ഒക്ടോബറിലാണ് പ്രാഥമികാരോഗ്യകേന്ദ്രത്തെ  കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപ്പിച്ചത്‌. 2022ല്‍ കായകല്‍പ് കമന്റേഷന്‍ അവാര്‍ഡ്‌ (പത്തനംതിട്ട ജില്ലാതലം) ആനിക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ലഭിച്ചിരുന്നു. കുടുംബാരോഗ്യ ക്രേത്തിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പഞ്ചായത്ത്‌ ഭരണസമിതിയുടെയും നിര്‍ലോഭമായ പ്രവര്‍ത്തനങ്ങളാണ്‌ എന്‍ക്യുഎഎസ്‌ അംഗീകാരം ലഭിക്കാനിടയാക്കിയതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസന്‍ ഡാനിയേല്‍ പറഞ്ഞു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ