എഴുമറ്റൂരിൽ നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി

 


എഴുമറ്റൂരിൽ നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായ യുവാവ്, 17 കാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിലായി. എഴുമറ്റൂർ ഉപ്പുമാങ്കൽ വീട്ടിൽ പി. പ്രശാന്ത് (19) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്.

ഫെബ്രുവരി 28-ന് രാവിലെ ഹാൾടിക്കറ്റ് വാങ്ങാൻ സ്കൂളിലേക്കുപോയ പ്ലസ് വൺ വിദ്യാർഥിനിയെ, ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പ്രശാന്ത് കൂട്ടിക്കൊണ്ടുപോയി. അറഞ്ഞിക്കലിൽ പ്രവർത്തനമില്ലാത്ത പാറമടയുടെ അടുത്തുള്ള പാറമടയുടെ അടുത്തുള്ള അടച്ചിട്ട ഓല മേഞ്ഞ കടമുറിക്കുള്ളിൽ വെച്ചാണ് പീഡിപ്പിച്ചത്. പ്രതി സ്‌കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി. പെൺകുട്ടിയെ പ്രതി ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. മൊബൈലിലെ സന്ദേശങ്ങൾ കണ്ട് സഹോദരി ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം പറയുകയായിരുന്നു.

പത്തനംതിട്ട ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രശാന്തിനെതിരേ കേസെടുത്ത് വീടിനുസമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇൻസ്‌പെക്ടർ ബി. സജിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2023-ൽ, പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രശാന്ത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ