ആധാർ– തപാൽ സംയുക്ത തപാൽ മേള നാളെ


ഭാരതീയ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനും മല്ലപ്പള്ളി സബ് ഡിവിഷനും ചേർന്നു നാളെ 10 മണി മുതൽ മടത്തുംഭാഗം ജനത പബ്ലിക് ലൈബ്രറി ഹാളിൽ ആധാർ, അക്കൗണ്ട്, സംയുക്ത തപാൽ മേള നടത്തും. 

മേളയിൽ എല്ലാ തപാൽ സേവനങ്ങളും ലഭ്യമാണ്. പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും 5 വയസ്സിനു താഴെ ആധാർ എടുത്തിട്ടുള്ള കുട്ടികൾക്ക് ബയോമെട്രിക് റജിസ്ട്രേഷൻ ചെയ്യാനും നിലവിലുള്ള ആധാറിൽ പേര്, ജനന തീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയ എല്ലാ തിരുത്തലിനും കൂട്ടിച്ചേർക്കലിനും സൗകര്യമുണ്ട്. 

ബയോമെട്രിക് പുതുക്കലിന് 100 രൂപയും തിരുത്തലിന് 50 രൂപയും ഈടാക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ