റാന്നിയിൽ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ഇടുപ്പെല്ല് ആശുപത്രി സെക്യൂരിറ്റിചവിട്ടി ഒടിച്ചതായി പരാതി


റാന്നി താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ഇടുപ്പെല്ല് ആശുപത്രി സെക്യൂരിറ്റിചവിട്ടി ഒടിച്ചതായി പരാതി. വള്ളിക്കോട് സ്വദേശി സജീവ് എന്നയാളാണ് മര്‍ദനത്തിന് ഇരയായത്. ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദിച്ചതെന്നാണ് യുവാവ് പറയുന്നത്. 

യാതൊരു പ്രകോപനവുമില്ലാതെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ അതിക്രമം കാട്ടിയതെന്ന് സജീവ്  പറഞ്ഞു. ചായ കുടിക്കുന്ന കാര്യം സംസാരിച്ച് നില്‍ക്കവേ എന്തിന് പുറത്ത് പോകണമെന്ന് ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ കരണത്തടിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ സെക്യൂരിറ്റി സജീവന്റെ ഇടുപ്പില്‍ ആഞ്ഞ് ചവിട്ടിയെന്നും സജീവ് തെറിച്ചുവീണ് ഇടുപ്പെല്ല് പൊട്ടി എന്നാണ് പരാതി. സംഭവത്തില്‍ സജീവ് റാന്നി പൊലീസിലും എസ് പിയ്ക്കും ഡിവൈഎസ്പിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

ഇടുപ്പെല്ലിന് ഗുരുതരമായി പരുക്കേറ്റ സജീവിന് സര്‍ജറി വേണമെന്ന് ഡോക്ടേഴ്‌സ് നിര്‍ദേശിച്ചിട്ടുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ