ഫെയ്സ്ബുക്ക് പേജിൽ യുവതി സ്വന്തം ചിത്രം പോസ്റ്റ് ചെയ്തത് യുവാവ് മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി തിരിച്ചയച്ചുകൊടുത്തു എന്ന പരാതിയിൽ പരിചയക്കാരനായ യുവാവിനെ പോലീസ് കോയിപ്രം പിടികൂടി.
വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടിൽ മിഥുൻ സി.വർഗീസിനെ(26) ആണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതയും 32 കാരിയുമായ യുവതിയും ഇയാളും പരിചയക്കാരാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഇയാൾ സ്വന്തം എഫ്.ബി.അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫെയ്സ്ബുക്ക് ഐ.ഡി. ലിങ്കിലേക്ക് മോർഫ് ചെയ്ത ചിത്രം അയച്ചു കൊടുക്കുകയായിരുന്നു.
യുവതി പോസ്റ്റുചെയ്ത ഫോട്ടോ രൂപമാറ്റം വരുത്തിയാണ് അയച്ചത്. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ വീടിനടുത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.