മല്ലപ്പള്ളിയിൽ സ്‌കൂട്ടര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ചിറക്കടവ് കൈലാത്തുകവല പള്ളിക്കമുറിയില്‍ വീട്ടില്‍ മധുസൂദനന്‍ നായരുടെയും ഉഷാകുമാരിയുടെയും മകന്‍ അരവിന്ദ് പി.മധുവാണ് (26) മരിച്ചത്.
മല്ലപ്പള്ളി - പരിയാരം റോഡില്‍ പൊതുമരാമത്ത് റെസ്റ്റ് ഹയസിന് സമീപത്തെ കൊടുംവളവില്‍ ബുധന്‍ രാത്രി പത്തരയോടെയായിരുന്നു അപകടം. പരിയാരം ഭാഗത്തുനിന്ന് ഇറക്കമിറങ്ങി വരവേ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇതുവഴിയെത്തിയ മിനിലോറിയിലെ യാത്രക്കാര്‍ അരവിന്ദിനെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുഹൃത്തിനെ കണ്ടശേഷം തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കരിയംപ്ലാവ് നെടുമ്പുര സിഎംഎസ് എല്‍പി സ്കൂളിലെ താല്‍ക്കാലിക അധ്യാപകനായിരുന്നു അരവിന്ദ്. സംസ്കാരം നടത്തി.