പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ 11 വർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ആനിക്കാട് വായ്പ്പൂർ കുന്നം വേലി പുളിക്കൽ വീട്ടിൽ കുട്ടനെന്ന സുകുമാര(76)നെയാണ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.
പോക്സോ കേസിൽ വായ്പ്പൂർ സ്വദേശിക്ക് 11 വർഷം കഠിനതടവും 50,000 രൂപ പിഴയും
0