ആനിക്കാട് പുളിക്കാമലയിൽ കിണറ്റിൽവീണ 76-കാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ആനിക്കാട് പുളിക്കാമലയിൽ പഞ്ചായത്ത് കിണറ്റിൽവീണ 76-കാരിയെ തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ ആനിക്കാട് പഞ്ചായത്ത് ഒൻപതാം വാർഡ് പുളിക്കാമല രാജീവ് ഗാന്ധി കോളനിയിൽ സരസമ്മ ആണ് പഞ്ചായത്ത് കിണറ്റിൽ അകപ്പെട്ടത്. നാട്ടുകാർ  വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.

അഗ്നിരക്ഷാസേനയുടെ നെറ്റിനുള്ളിൽ ആക്കി പുറത്തെത്തിച്ച സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ ചിത്സയിലാണ്. സീനിയർ റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ സുധീഷ്, വർഗീസ് ഫിലിപ്പ്, പ്രദീപ്, സജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് അംഗം വിജയലക്ഷ്മിയും എത്തിയിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ