നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാർ ഓടിച്ചിരുന്ന അദ്ധ്യാപിക മരിച്ചു. ആറന്മുള കാലായിൽ ഡോ.തോമസ് ജോർജിന്റെ (പ്രിൻസിപ്പൽ, എംബിറ്റ്സ് എഞ്ചി. കോളേജ്, നെല്ലിമറ്റം കോതമംഗലം) ഭാര്യ റെസി ടൈറ്റസ്(52) ആണ് മരിച്ചത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് സ്കൂൾ അദ്ധ്യാപികയാണ്.
ഇന്ന് രാവിലെ ആറിന് പുല്ലാട് -മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളത്തിന് സമീപം പാട്ടക്കാലയിൽ വച്ചാണ് അപകടം നടന്നത് .കാർ വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു. കോഴികളെയും കൊണ്ടു വന്ന നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലാണ് കാറിടിച്ചത് .കോയിപ്രം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.