ചുങ്കപ്പാറ ഷാപ്പ് പടി ട്രാൻസ്ഫോർമറിന് തീപിടിച്ചു. പൂർണമായും കത്തിപ്പോയി. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റാന്നിയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചു. വയ്‌പ്പുർ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടമൊഴിവാക്കി. പെരുമ്പെട്ടി പോലീസും ജനപ്രതിനിധികളും നാട്ടുകാരും തീ അണയ്ക്കുന്നതിനു അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ഒപ്പം നേതൃത്വം നൽകി.
ചുങ്കപ്പാറ ഷാപ്പ് പടി ട്രാൻസ്ഫോർമ്മറിന് തീപിടിച്ചു
0