എഴുമറ്റൂർ വിഷു പടയണി ഇന്ന് (തിങ്കളാഴ്ച) നടക്കും. വൈകീട്ട് നാലിന് ഉപ്പൻമാവുങ്കൽ ക്ഷേത്രത്തിൽ നിന്നുള്ള എതിരേൽപ് കാളകെട്ട്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ പുറപ്പെടും. 5.30-ന് വേങ്ങഴ കവലയിൽ നിന്നും 5.45-ന് കഞ്ഞിത്തോട്ടിൽ നിന്നും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ എത്തുന്ന ഘോഷയാത്രയുമായി ചേരും.
ഏഴിന് വായനശാല കവലയിൽ നിന്ന് കോലം എതിരേൽപ് തുടങ്ങും. ആൾപ്പിണ്ടി, ഇരട്ടക്കാള, തിറയാട്ടം, ചെണ്ട-തംബോല മേളം, പോത്തൻതുള്ളൽ, പരുന്താട്ടം, കരകം, തെയ്യം, വേലകളി, താലപ്പൊലി എന്നിവയ്ക്കുപുറമെ ചൂട്ടുകറ്റകളും കലാപരിപാടികളും കൊഴുപ്പേകും. 9.30-ന് ക്ഷേത്രത്തിൽ പടയണി തുടങ്ങും. തങ്ങളും പടയും അടക്കമുള്ള ചടങ്ങുകളും ഉണ്ടാകും. മംഗളഭൈരവിയോടെ സമാപിക്കും.