മല്ലപ്പള്ളിയിൽ കടയ്ക്ക് തീ പിടിച്ചു. ഇന്ന് (ശനിയാഴ്ച) രാത്രി 8 .40 യോടെയാണ് മല്ലപ്പള്ളി പഞ്ചായത്ത് ബിൽഡിങ്ങിന് എതിർവശത്തുള്ള കെട്ടിടത്തിൽ തീ പടർന്നത്. അവിടെ പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടർ സ്ഥാപനം പൂർണമായും കത്തി നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണച്ചു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്ന് പ്രാഥമിക നിഗമനം.
മല്ലപ്പള്ളിയിൽ കടയ്ക്ക് തീ പിടിച്ചു
0