മല്ലപ്പള്ളി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപം വീണ്ടും അപകടം. റസ്റ്റ് ഹൗസിനു സമീപം ഉള്ള കൊടുംവളവിൽ ബാരിക്കേട് തകർത്ത് സമീപം ഉള്ള തൊട്ടിലേക്ക് മറിയുകയായിരുന്നു ലോറി. ഇന്ന് രാവിലെ 9.45 ന് ആണ് അപകടം നടന്നത്.
ഡ്രൈവർക്കും മല്ലപ്പള്ളി ഐ എൻ റ്റി യൂ സി യൂണീയനിലെ തോഴീലാളികൾക്കും അപകടത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്. ഇവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടം സ്ഥിരം അപകട മേഖലയാണ്. ഈ മാസം തന്നെ ഇവിടെ നടന്ന അപകടത്തിൽ അധ്യാപകൻ മരിച്ചിരുന്നു.