മല്ലപ്പള്ളിയിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി നടത്തി


മല്ലപ്പളളി മൈത്രി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തപ്പെട്ട പരിപാടിയിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ: ഡോ: സരിത സൂസൻ വർഗീസ് നയിച്ച ബോധവത്കരണ ക്ലാസിൽ പക്ഷാഘാതം, ജീവിതശൈലി രോഗങ്ങൾ, വാർദ്ധക്യകാല ആരോഗ്യ പരിചരണം മുതലായ വിഷയങ്ങളിൽ അവബോധനം നടത്തി. എബിൻ പയ്യംപള്ളി, റ്റി എസ് മാത്യു എന്നിവർ പ്രസംഗിച്ചു

Reported by: ബിജു നൈനാൻ മരുതുക്കുന്നേൽ


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ