നീലക്കുറിഞ്ഞി ജൈവ വൈവിധ്യ ക്വിസ് മത്സര പരീക്ഷ നടന്നു


ഹരിത കേരള മിഷന്റെയും വിദ്യാ കിരണ്‍ മിഷന്റെയും നേതൃത്വത്തിൽ നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്വിസ് മല്ലപ്പള്ളി ബ്ലോക്ക് തല മത്സരപരീക്ഷ സെന്റ് ഫിലോമിനാസ് യു പി സ്കൂൾ  നടന്നു.  7, 8, 9, ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ പരീക്ഷയിൽ 74 കുട്ടികൾ പങ്കെടുത്തു. 

ഒന്നാം സ്ഥാനം  ശ്രേയ സച്ചിൻ, എട്ടാം ക്ലാസ്, (എൻഎസ്എസ് എച്ച്എസ്എസ് വായ്പൂര്,) രണ്ടാം സ്ഥാനം സി ഐ ആദിലാ, എട്ടാം ക്ലാസ്സ്‌,(സെന്റ് ജോർജ് എച്ച് എസ് കോട്ടങ്ങൽ, ) മൂന്നാം സ്ഥാനം അർപ്പണാ ദാസ്, ഏഴാം ക്ലാസ്,(സെന്റ് ഫിലോമിനാസ് യുപി സ്കൂൾ മല്ലപ്പള്ളി,) നാലാം സ്ഥാനം അമാന ഫാത്തിമ, ഒമ്പതാം ക്ലാസ്,(എൻഎസ്എസ് എച്ച് എസ് എസ് വായ്പൂര്, ). 

വിജയികൾക്ക് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മല്ലപ്പള്ളി ബി ആർ സി കോഡിനേറ്റർ ജാസ്മിൻ, പ്രധാനാധ്യാപിക റെനി, ഹരിത കേരള മിഷൻ ആർ പി എസ് പാർത്ഥൻ , ബി ആർസി ഉദ്യോഗസ്ഥർ റെജിൽ മാമൻ ഡാനിയൽ എന്നിവർ സംസാരിച്ചു. 

ബ്ലോക്ക് തല പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കായി ജില്ലാതല പ്രശ്നോത്തരി ഈ മാസം 29 ന്  നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ