വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വെച്ച് നടക്കുന്ന അടുത്ത വെർച്വൽ ജോബ് ഡ്രൈവ് ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ആരംഭിക്കും. നേഴ്സിങ്ങ് യോഗ്യതയുള്ളവര്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങളാണ് ഈ വെർച്വൽ ജോബ് ഡ്രൈവില്‍ ലഭ്യമായിട്ടുള്ളത്. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ഏപ്രില്‍ 5 ൻ്റെ ജോബ് ഫെയറിൽ പങ്കെടുക്കുന്ന കമ്പനികളുടെ ഏതെങ്കിലും തസ്തികകളിലേക്ക് അപേക്ഷിക്കുകയും ചെയ്തവർക്ക് ഇതിൽ പങ്കെടുക്കാം.
ജര്‍മനിയില്‍ സ്റ്റാഫ് നേഴ്സുമാര്‍ക്ക് ആയിരം തൊഴിലവസരങ്ങളാണുള്ളത്. 22 മുതല്‍ 35 വരെ പ്രായമുള്ള ബി എസ് സി നേഴ്സിങ്ങ് യോഗ്യതയുള്ളവര്‍ക്ക് ഇതിന് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്ത പുരുഷന്‍മാരേയും സ്ത്രീകളേയും പരിഗണിക്കും. ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കുന്നതാണ്. ആസ്ട്രേലിയയിലേക്ക് അസ്സിസ്റ്റന്റ് ഇന്‍ നേഴ്സിങ്ങ്-പേഴ്സണല്‍ കെയര്‍ വര്‍ക്കര്‍ എന്നിവക്ക് നൂറ് ഒഴിവുകളാണുള്ളത്. രണ്ട് വര്‍ഷത്തെ മുന്‍പരിചയമുള്ള പുരുഷന്‍മാരേയും സ്ത്രീകളേയും ട്രാന്‍സ് ജെന്‍ഡര്‍ എന്നിവരെയെല്ലാം ഇതിന് പരിഗണിക്കും. അതാത് രാജ്യത്തെ ഇന്‍ഷ്വറന്‍സ്, ഫാമിലി വിസ, പെര്‍മനന്റ് റെസിഡന്‍സി എന്നിവ ലഭ്യമാക്കുന്നതാണ്. കേരളത്തിലെ വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്സ്, പേഴ്സണല്‍ കെയര്‍ അസ്സിസ്റ്റന്റ്, ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റ്, ഹോം നേഴ്സ് എന്നീ തസ്തികകളിലേക്ക് അറുനൂറ് ഒഴിവുകളുണ്ട്. തുടക്കക്കാർക്കും മുൻപരിചയം ഉള്ളവർക്കും ഈ അവസരം ഒരുപോലെ ഉപയോഗിക്കാം. ബി എസ് സി നേഴ്സിങ്ങ് അല്ലെങ്കില്‍ ഡിപ്ളോമ (എ എന്‍ എം- ജി ഡി എ-പി സി എ), ഏതെങ്കിലും വിഷയത്തില്‍ ബിരുദം എന്നിവ കരസ്ഥമാക്കിയവര്‍ക്ക് ഇതിന് അപേക്ഷിക്കാം. വിശദമായ വിവരങ്ങള്‍ കേരള നോളജ് എക്കോണമി മിഷന്റെ DWMS പോര്‍ട്ടലില്‍ ലഭ്യമാണ്.
തൊഴിലവസരങ്ങള്‍ സംബന്ധിച്ചും, പരിശീലനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.