കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ യെ കാണാനില്ലന്ന് പരാതി. കീഴ്വായ്പൂർ സ്വദേശിയായ ഗ്രേഡ് എസ്. ഐ അനീഷ് വിജയനെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോയ അനീഷ് വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുൻപ് അനീഷ് അവധിയിലായിരുന്നു. ഇതിനുശേഷം ഇന്നലെയാണ് ജോയിൻ ചെയ്തത്. പിന്നാലെയാണ് അനീഷിനെ കാണാതായത്. സംഭവത്തിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യെ കാണാനില്ലന്ന് പരാതി: കാണാതായത് കീഴ്വായ്പൂർ സ്വദേശി
0