അജൈവമാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ കുന്നന്താനം ഗ്രീൻ പാർക്ക് മികച്ച ചുവട് വെയ്പ്പ് : ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ


പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോട് ക്ലീൻ കേരളാ കമ്പനി കുന്നന്താനം കിൻഫ്രാ പാർക്കിൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്ക്കരണ ഫാക്ടറി-ഗ്രീൻ പാർക്ക്  മികച്ച ചുവട് വെയ്പ്പാണെന്ന് ചീഫ് സെക്രട്ടറ ശാരദാ മുരളീധരൻ ഐ.എ.എസ് അഭിപ്രായപ്പെട്ടു. ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ  ശാസ്ത്രീയമായി സംസ്ക്കരിക്കുന്നത് ബോധ്യപ്പെടുത്തുന്ന  മാതൃകാ പദ്ധതിയായി ഇത് മാറുമെന്നും ചീഫ് സെക്രട്ടറി  പറഞ്ഞു. മാലിന്യമുക്ത നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ പാർക്ക് സന്ദർശിക്കാനും പ്രവർത്തനം വിലയിരുത്താനും എത്തിയതായിരുന്നു ചീഫ് സെക്രട്ടറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം ജോർജ്ജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ  ജിജി വർഗ്ഗീസ്, സി.കെ.ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബാബു  കൂടത്തിൽ,  ക്ലീൻ കേരളാ കമ്പനി മാനേജിംഗ്‌ ഡയറക്ടർ ജി.കെ.സുരേഷ് കുമാർ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ജില്ലാ പഞ്ചായ ത് സെക്രട്ടറി  ഷേർലാ ബീഗം, തിരുവല്ലാ ആർ.ഡി.ഒ ബിപിൻ കുമാർ, ശുചിത്വ മിഷൻ കോഡിനേറ്റർ നിഫി.എസ്സ്. ഹക്ക്, ഹരിത കേരളാ മിഷൻ കോഡിനേറ്റർ ജി. അനിൽകുമാർ, ക്ലീൻ കേരളാ  കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ, മല്ലപ്പള്ളി തഹൽസീദാർ ബിനുരാജ് എന്നിവർ വിലയിരുത്തൽ യോഗത്തിൽ സംബന്ധിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ