കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ തീർത്ഥാടന വിനോദ സഞ്ചാര മേഖലയിലേക്കുള്ള മാരംങ്കുളം - നിർമ്മലപുരം റോഡ് സൈഡിൽ നിരന്തരമായി മൽസ്യ മാംസ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നത് പതിവായിരിക്കുന്നു. അസഹനിയമായ നാറ്റം മൂലം കാൽ നടക്കാർക്കും പരിസരവാസികൾക്കും വളരെ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. കരുവള്ളിക്കാട്ട് കുരിശുമലയിലേക്ക് തീർത്ഥാടകർ എത്തുന്ന ഈ റോഡിലാണ് മാലിന്യം തള്ളുന്നത്
മാലിന്യങ്ങൾ ഭക്ഷിക്കുന്നതിനായി തെരുവുനായ്ക്കൾ, കുറുനരി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ എത്തുകയും, കാക്ക അടക്കമുള്ള പക്ഷികൾ ഈ മാലിന്യങ്ങൾ കിണറുകളിൽ കൊണ്ട് ഇട്ട് ജലം മലിനമാക്കുന്ന സ്ഥിതിയുമുണ്ട്. ഇതേ തുടർന്ന് ഈച്ച , കൊതുക് എന്നിവയുടെ ശല്യവും അതിരൂക്ഷമാണ് ഈ മേഖലയിൽ.
ആരോഗ്യ വകുപ്പും, പോലീസും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിർമ്മലപുരം - ചുങ്കപ്പാറ ജനകിയ വികസന സമതിയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ ബാബു പുലി തിട്ട , ബിജു മോടിയിൽ എന്നിവർ പ്രസംഗിച്ചു